മാമ്പഴക്കാലം

ഒന്നര പതിറ്റാണ്ടിലേറെയായി കേരളത്തിന്‌ പുറത്ത് താമസിക്കുന്നത് കാരണം നമ്മുടെ സ്വകാര്യ അഹങ്കാരങ്ങളായ നാടൻ ചക്കയും മാങ്ങയും പലപ്പോഴും കിട്ടാറേയില്ലായിരുന്നു. ഫുഡ്‌ ഗ്രൂപ്പിലെ പരസ്യം പരിചയപ്പെടുത്തിയ Passion Sattvic Diet ഒന്ന് പരീക്ഷിക്കാമെന്നു വെച്ചു. വിവിധയിനം മാങ്ങകളുടെ പേര് മനസിലാക്കാൻ പ്രയാസപ്പെട്ടപ്പോൾ, അവരുടെ തന്നെ ശുപാർശ പ്രകാരം പലവിധം മാങ്ങകൾ വാങ്ങി, ഇപ്പോഴും വാങ്ങികൊണ്ടിരിക്കുന്നു – കോട്ടുകോണം, ഉണ്ടവരിക്ക, സിന്ദൂരവരിക്ക, സപ്പോട്ട മാങ്ങാ അങ്ങനെയങ്ങനെ.. എല്ലാം ഒന്നിനൊന്നു കേമം! ഇടക്ക് വാങ്ങിയ വരിക്ക ചക്കയും അസാമാന്യ സ്വാദ്. ഇന്ന് അവരുടെ ചക്ക വറട്ടിയും ആസ്വദിച്ചു.

മാങ്ങകൾ കിലോക്ക് 150 മുതൽ 220 രൂപ വരെ ആയിരുന്നു വില, ചക്ക 70 രൂപയും, ചക്ക വറട്ടി 250gm ന് 220 രൂപയും.

മാമ്പഴക്കാലം ഉടനെ തീരരുതേ എന്ന് ആശിച്ചു കൊണ്ടു…

Contact Number – +91 99952 20259

വാൽകഷ്ണം:

വില കൂടുതൽ ആണെന്നും ഇതിലും ലാഭത്തിൽ പലയിടത്തും കിട്ടുമെന്നും ചില കമന്റുകളിൽ വായിച്ചു, കാണും പക്ഷെ അറിയില്ല..കോറോണയും ലോക്‌ഡൗണും ഒക്കെ കാരണം പുറത്തുപോയി വാങ്ങാറില്ല ഇപ്പോ, അതുകൊണ്ടു ഹോം ഡെലിവറിയാണ് താത്പര്യം. പിന്നെ ഇതുവരെ വാങ്ങിയ എല്ലാ സാധനവും ഗുണമേന്മയിൽ മികച്ചതായിരുന്നത് കൊണ്ട് വീണ്ടും വീണ്ടും ഓർഡർ ചെയുന്നു.

ഒരു പെരട്ടു കഥ

“ഒരു പെരട്ടു അങ്ങട് കാച്ചിയാലോ”, എന്ന് നമ്മടെ വയർ..
“അതിപ്പോ, പാപചാണി.. കട്ടച്ചൽകുഴി.. മേപ്പുകട.. ഹോ, എന്നെ കൊണ്ട് വയ്യ അത്രയും വണ്ടിയോടിക്കാൻ”, എന്ന് ഞാനും.

അപ്പോഴാണ് ഈയടുത്തു അറിഞ്ഞ പാലസ് റെസ്റ്റാറന്റ് ഓർത്തത്. ദൂരവും കുറവ്, പെരട്ടും കാച്ചാം!

എത്താൻ ഏതാണ്ട് ഉച്ച-ഉച്ചര ആയത് കാരണം, ചെന്ന് കേറിയതും ചേട്ടൻ, “മീൽസ്, വെജിറ്റബിൾ മീൽസ് മാത്രമേ ഉള്ളു കേട്ടാ”.

“അല്ല, ഞാൻ അങ്ങനത്തെ ആളല്ല.. നാടൻ കോഴിയെ ഇങ്ങനെ പെരട്ടിയത്.. സത്യമായിട്ടും എനിക്കറിയാം ഇവിടെ അതുണ്ടെന്ന്… ഇല്ലേ ചേട്ടാ”, എന്നു പാതി ബോധം പോയ ഞാൻ .

“ഓ, ഓ.. അതൊക്കെയുണ്ട്.. ഊണിനു മീൻ കറി ഇല്ല എന്നാ പറഞ്ഞെ”, എന്ന് ചേട്ടനും.

മൂന്ന് പൊറോട്ടയും കാൽ കിലോ നാടൻ കോഴി പെരട്ടും ഒരു വാഴ ഇലയിൽ മുന്നിലെത്തി, കൂട്ടിനു ലേശം സലാഡും അച്ചാറും കൊണ്ടു തന്നു ചേട്ടൻ. ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രം അച്ചാർ കഴിക്കാറുള്ള ഞാൻ സാലഡ് മാത്രം മതിയെന്നു പറഞ്ഞു. അതിപ്രശസ്തമായ മറ്റു പെരട്ടുകളോട് കട്ടക്ക് കിടപിടിക്കുന്ന അത്യുഗ്രൻ നാടൻ കോഴി പെരട്ട്!!! ഉച്ചക്ക് പോയിട്ട് പൊറോട്ടക് അല്പം കൂടെ ചൂട് ആകാമായിരുന്നു എന്നു അഭിപ്രായം പാസാക്കുന്നത് ശെരിയല്ല; ചൂട് കുറവായിരുന്നേലും രുചിയുള്ള പൊറോട്ട.

Palace Restaurant,
Prasanth Nagar, Ulloor,
Thiruvananthapuram

Missed You, My Mussels!

Mussels, after couple years!!

The rarity of Mussels in the place I live, makes me order and courier the same from Trivandrum always during the season, of course in the form of pickle. This year, even the once trusted and promoted mussels pickle delivery team broke me badly as they couldn’t deliver as promised.

Dine-out lockdown not being ‘completely’ lifted personally, noted down few posts in this group and other similar pages on cooked mussels home delivery prior to my Trivandrum trip after a long period.

And yes, the newly opened Alakaat Restaurant, Enchakal was one among the first few places to tryout this time around. Called them at around 1:30pm and requested home delivery of few portions of Chippi Fry and a portion of Chippi Roast. Neatly packed order was promptly delivered in around 30 mins.

Chippi Fry was at its best, the way I liked – big shallow fried mussels with perfect mild blend of masala, without loosing any of it’s flavour or juicyness!!

Chippi Roast was also good; though personally I felt that the natural mussel’s flavour was slightly overshadowed by the taste of masala; again it’s a purely personal choice and no complaints at all.

Chippi Fry was priced at Rs. 200 per portion and Chippi Roast at Rs. 230 per portion.

As per the menu, they do have other sea food/ meat varierties as well and need to try out those, but probably after mussels season is over. Till then, it will definitely be the repeat order of Mussels.

Keep up the quality 👍👍

Alakaat is located in the bypass near Chakkai Bypass, beneath the flyover. Dial them at +91 79073 96450 for nearby delivery or any queries.

On stage, a portion of Chippi Fry..

Chilli Stories

This is my first try in documenting a recipe. What better way to kick-start, than with the favorite Chilli Beef. Do remember that this is not the ‘Chinese’ chinese, rather it can be categorized as the ‘Indian’ Chinese or more precisely as the ‘Kerala’ Chinese version :). 

Ingredients:

 1. Beef Boneless Cubes/Slices – 1kg
 2. Onion – 3 medium size chopped into thick slices
 3. Green Chilli* – 15 nos cut in length
 4. Garlic – 2 tbsp finely chopped
 5. Ginger – 2 tbsp finely chopped
 6. Soya Sauce – 6 tbsp
 7. Chilly Sauce – 4 tbsp (Red chilli sauce gives the color as in photo; the same will be slightly greenish, if you use the green chilli sauce)
 8. Tomato Sauce – 4 tbsp
 9. Meat Masala/ Garam Masala/ Chilli Chicken Masala* – 3 to 4 tbsp
 10. Pepper* – 4 tsp11. Refined Oil – 3 tbsp12. Salt – to taste
 11. * – Adjust the quantity of Green Chilli, Meat Masala, Pepper as per the required level of spiciness. My spice levels are generally on a higher side.

Marinate the beef cubes with 2 tbsp Meat Masala, 2 tsp Pepper and keep aside for around  20 to 30 mins. Cook the same in pressure cooker until the pieces are well cooked. No need to add water or oil while cooking in pressure cooker. (Time and No. of Whistles depends on the tenderness of meat and the cooker – It took around 10 whistles for me).
Heat 3 tbsp of refined oil in a suitable cooking pan. Transfer the cooked beef (only pieces, keep the water in cooker aside) into pan and mix with the oil properly and keep it in medium to high flame for around 5 mins. Add all three sauces as mentioned above at once and mix it thoroughly for around 5 mins. 

Add finely chopped garlic and ginger and mix it again for around 3 mins. Green Chilly and Onions to be added next, followed by around 5 mins of mixing in medium to high flame. Add meat masala and pepper as per the required level of spiciness. 

Add the water that got extracted during cooking, kept aside earlier in the cooker, around 1 and half to 3 cups. More the water if you want the dish to be in gravy format. 

Taste and add salt to taste; do remember sauces have salt content in it and hence generally only a little salt will be sufficient. If you feel the spice is less, you can add pepper at this time as well. Mix well and cook for the last 5 to 7 minutes in low to medium flame. If you want the dish with less of gravy, cook without closing the pan with lid. 

There you go, serve hot with whatever combination you like. It took a total of around 60 minutes including marination time.
Do try it out and let know your improvisation, so that I can also refine the recipe. 

Chilli Beef

NB – Have tried the similar recipe for chicken as well. Only difference being, no need to cook the chicken in pressure cooker in the first step. Rather, cook it directly in the pan with the same 3 tbsp oil for around 10 to 15 minutes. And here, you can use the normal water, 1 to 2 cups in the last step. 

Chilli Chicken

Something Fishy

For a person who was born and bought up completely in the Coastal Belts of Kerala, fish is just like a routine affair. Since the taste buds are a tad over fine-tuned for fish, a slight change in taste let’s me down badly. Hence, even if it calls for a slight premium, mostly used to rely on some ‘trusted’ delivery partners all through out the lockdown/ unlock scenes as purchasing it from ‘trusted’ local seller is not an option at present.

Decided to give ‘Ocean Harvest‘ a try, after seeing their ad in FB. So far ordered Prawns, Squid, Black Pomfret, Yellow fin Tuna and Mackerel over last two weeks and all the fishes were as fresh as it can be! Learned from them that, they are selling the daily catches from their own boats. The cleaning was perfect and the delivery was prompt.

And with the risky belief that Ocean Harvest won’t take this as an excuse to hike up the rates, this is one among the lowest rate offering among my ‘trusted’ delivery partners.

Team Ocean Harvest, keep up the quality (and try to maintain the rates as well;))

You can try it out by placing your order through WhatsApp 95005 55951/ 79040 43483.The KCK Brekkie

Kappa Chakka Kandhari needs no build up here. So let’s jump…

It’s been a while, I wanted to try KCK’s famed Breakfast and today was the day! It’s a set menu breakfast, served only on Sundays, between 9:00am and 10:00am.

No menu, no ordering – just be seated; It was then a culinary convoy of Kerala’s own delicacies until you reach food coma!

A thick fluffy loaf of Bread with mildly spiced coconut based Chicken Curry; “Ah!”, moans the taste buds, getting up from the sleep.

My favourite, Vattayappam was next in line with scrumptious Beef Mappas, a perfect combo!

Ramassery Idli with Sambhar was decent, but passable for a not so ‘Idly-ing’ person in me.

Rice Puttu with Kadala Curry and a piece of Steamed Banana was good enough to the re-trigger the buds.

The spongy Appam with crispy edges coupled impeccably with the stunning Chicken Stew, a close second best of the morning.

The soft Idiyappam finds its partner in the thick Egg Roast, a not-so-common dish in many restaurant these days. The spiciness of the masala gels wonderfully with the sweetness of the onion. Felt a tad high on oil though, for my likes.

Now comes the star of the morning, a well mashed serving of Kappa with the finest Fish Curry, divine!

Wanted to try out various other permutations of the dishes; But then after a portion each of all the above, my appetite ditched me! Winded up on high, with a piping hot Tea.

So friends, if you are someone who relishes the typical Kerala Breakfast delicacies, it’s a crime you are doing it to yourself by not treating you with a Sunday Breakfast from KCK. Get up a bit early for the normal Sunday standards and drive to KCK, you won’t regret!

Oh yea, the dent; well you can’t call it as a dent going by the books of KCK – It’s just Rs. 316, all inclusive! Pre-booking mandatory, as the slots gets filled up in no time.

Cheers,
My Pot Belly
1582434469725.jpg1582434563559.jpg

Thalassery Love

AJWA THALASSERY DUM BIRIYANI

It was Thalassery, which moulded me as a ‘Biriyani-o-holic‘. Moving back to my hometown, Trivandrum after the four year stint there made me miserably miss the famed ‘Paris Biriyani‘. It was Ajwa, which started serving proper Thalassery Biriyani in Trivandrum and the name, Ajwa became synonym for us in Trivandrum for an authentic Thalassery Biriyani. Was super excited when it got opened in Chennai, few weeks back.
Went with ton loads of expectation, and Ajwa surpassed all these expectations in style! The ‘white’ dum biriyani prepared with short grain kaima rice, mildly flavored in layers with succulent masala & well cooked tasty meat served along with beetroot/ dates pickles and salad made my eyes wet right after the very first bite – Tears of Joy, they say;). The excellent ‘Mutton Biriyani‘ slightly outperformed the good ‘Chicken Biriyani‘ prepared with Lagoon Chicken. Ordered a portion of ‘Chicken Fry‘ as side, and it was as delicious. Winded up with a piping hot ‘Lemon Tea‘. So far, this definitely is the best Thalassery Biriyani I had from Chennai.
IMG_20191102_210950.jpg
Located in Arumbakkam, Ajwa accomodates around 40 to 50 persons at a time in their neatly decor AC dining hall. Service was quick and courteous. Not sure whether it will be parking friendly during weekday rush hours, as it’s located right beside the busy stretch between Vadapalani and Koyembedu.
For a dent of Rs. 715 in total for a portion each of Chicken Biriyani & Mutton Biriyani, Half Chicken Fry (4 pieces) and three Lemon Tea, it looks perfectly priced.
Apart from the location, where one has to sail through the real mad traffic from either side, it got all good brownie points.
Keep up the quality, Ajwa!
Coordinates
Metro Pillar No. 93, 205,100 FEET ROAD, Inner Ring Rd, Annai Sathya Nagar, Arumbakkam, Chennai, Tamil Nadu 600106

ഖൽബിലെ കല്ലുമ്മക്കായ

ഖൽബിലെ കല്ലുമ്മക്കായ!

സ്വതവേ അച്ചാറുകളോട് വലിയ ചായ്‌വില്ലാത്ത എന്നെ (ചില പ്രത്യേക സന്ദർഭങ്ങളിൽ ഒഴിച്ച് ), ഒരു സ്പൂണിൽ നല്ല യമണ്ടൻ ചിപ്പി (കല്ലുമ്മക്കായ) അച്ചാർ എടുത്തു നീട്ടുന്ന ഒരു വീഡിയോ കാട്ടി വശീകരിച്ചു സുഹൃത്തുക്കളേ, വശീകരിച്ചു – RMR Fresh. നാട്ടിൽ വരുമ്പോൾ വാങ്ങി തരാമെന്നു പാവം വയറിനെ പറഞ്ഞു സമാധാനിച്ചപ്പോ, അതാ അടുത്തത് –
“ചെന്നൈയിലേക്കു കൊറിയർ അയച്ചു തരാം.” ആ ദേഷ്യത്തിൽ അപ്പോൾ തന്നെ കൊടുത്തു, ഒരു ഓർഡർ.

അതിഘോരമായ മസാലയിൽ ചാലിച്ചു, എണ്ണയുടെ അതിപ്രസരം ഇല്ലാതെ, നല്ല ഘടാൽ ഘടിയാന്മാരായ ചിപ്പിക്കുട്ടന്മാർ തിങ്ങി നിറഞ്ഞ രണ്ടു കുപ്പി, മൂന്നാം നാൾ ചെന്നൈയിൽ! എന്റെ രുചിക്ക്, ഒരു പൊടിക്ക് ഉപ്പു കൂടിപ്പോയോ എന്ന ചെറിയ ഒരു സംശയം ഒഴിച്ചുനിർത്തിയാൽ, മനസും നിറഞ്ഞു വയറും നിറഞ്ഞു (കുപ്പി മാത്രം കാലി).

കിലോ ഒന്നിന് 1000 രൂപയും കൊറിയർ കാശും.

RMR fresh – +91 89219 88909

Oru Kanji Katha

Dine out in Chennai and drink a portion of ‘Kanji’; with ‘Kappa and Fish Curry’ as side! Pinched myself to make sure that it’s not a dream..
So friends, it’s ‘Kanji Kadai‘ in Perungudi OMR food street where these traditional delicacies are being served, with a pinch of nostalgia.
A warmly lit and neatly decorated small AC fine-dine, with wooden benches and tables which accommodates around 30 to 40 eaters at a time welcomes you with a ‘Local Tea Shop’ set up at the entrance which serves various ‘Uppilittathu‘ (Pickled in Vinegar/ Salt water with Green Chilies) like Nellika (Gooseberry), Carrot, Pineapple etc.
Pineapple Uppilittathu‘, thus became my appetizer and it was lip smacking! Painfully missed the  ‘Mango Uppilittathu’, though.
IMG_20190929_135642.jpg
It was ‘Kanji Kappa Meen’, ‘Meen Chatti Chor’ and ‘Mutton Biriyani’ for the main course, all served in traditional chatti (earthen pot/ bowl).
Meen Chatti Chor‘ (Fish Meals) comprises of Red Boiled Rice with usual Vegetables, Coconut Chutney, a piece of Fish Fry, Fish Curry, Rasam, Pappadom, Mango Pickle and a portion of Payasam were presented brilliantly and tastes awesome.
IMG_20190929_140320.jpg
The ‘Mutton Biriyani‘ was for the biriyanioholic junior and it tastes ok, just ok; nothing much to crave about for my palate.
IMG_20190929_140238.jpg
Goes without saying, ‘Kanji Kappa Meen Curry‘ combo (Porridge, Tapioca and Fish Curry) was the star of the day. Kanji made of broken red rice with luscious flavor of coconut milk was served with usual Vegetable preparations, Coconut Chutney, Pickles and Pappadom. Perfectly mashed Kappa with one of the best Fish Curry (Tuna), I ever had in Chennai came along as part of the combo. Mix everything together and gulp – Divine, Divine, Divine! Ordered an additional portion of Kappa Fish Curry as well along with.
IMG_20190929_140520.jpg
Winded up with a portion of not so common ‘Muttamaala‘ (Egg Necklace), a tough to prepare Malabar dessert with egg white as the base and yolk as the ‘necklace’. No better way to end one of the most satisfying meal from Chennai!
IMG_20190929_142602.jpg
‘Kanji Kadai’ definitely gets the Value for Money tag. It was Rs.140 for Fish Chatti Chor, Rs.150 for Kanji Kappa Fish Curry Combo, Rs.200 around for Mutton Biriyani, Rs. 100 around for additional Kappa & Meen and Rs.100 for Muttamaala.
With few more must try items in the menu, especially for dinner, I guess I have to skip saying the usual excuse of distance. See you soon again, Kanji Kadai; keep serving with same love and care!
But, why no Beef? why no Pazhamkanji? 😦
Co-ordinates:
Shop No: F9, OMR Food Street, No.10, MGR Main Rd, Venkateswara Colony, Kandancavadi, Perungudi, Chennai, Tamil Nadu 600096

ഹോട്ടലുകളുടെ നാട്ടിൽ വീണ്ടും ഒരിടവേള

ഹോട്ടലുകളുടെ നാട്ടിൽ വീണ്ടും ഒരിടവേള

::വാള്യം 5, തിരുവനന്തപുരം, സെപ്തംമ്പർ 2019::

റൊസാരിയോ, വെട്ടുകാട്: ഇത്തവണത്തെ അങ്കം പോർക്കിൽ തുടങ്ങാമെന്നങ്ങു തീരുമാനിച്ചു. ആവശ്യത്തിന് കൊഴുപ്പുള്ള സ്വയമ്പൻ കഷ്ണങ്ങൾ, അതിഭീകര മസാലയിൽ ചാലിച്ച്, നല്ല മോരുമോരാ പൊരിച്ചെടുത്ത പോർക്ക്‌ ഫ്രൈ – അന്യായം! കൂട്ടിനു വാങ്ങിയ പൊറോട്ട, ലുക്ക്‌ കൊണ്ടും രുചി കൊണ്ടും തീർത്തും നിരാശപെടുത്തിയെങ്കിലും ആ പോർക്ക്‌ കാരണം ഞാനങ്ങു സഹിച്ചു 😉

IMG_20190907_210852_205.jpg

പൂമരം, ഒരുവാതിൽക്കോട്ട: കോഴിയെയോ മീനിനെയോ കാണാതെ ഭക്ഷണം എന്നു പറയുക പോലും ചെയ്യാത്ത കാസ്രോട്കാരൻ സുഹൃത്തിനു തിരോന്തരത്തെ സദ്യ വേണമത്രേ! കൂടെ എന്തേലും കടിച്ചു പറിക്കാനും വേണമെന്നുളത് കാരണം നേരെ വിട്ടു – പൂമരം. കുറ്റം പറയാനില്ലാത്ത, രണ്ടു പായസം അടക്കം വിഭവസമൃദ്ധമായ സദ്യയ്ക്ക് കൂട്ടായി ചെമ്മീൻ പൊരിച്ചതും കണവ റോസ്സ്റ്റും അയല പൊരിച്ചതും. ആ യമണ്ടൻ ചെമ്മീൻ പൊരിച്ചത് ബാക്കി എല്ലാത്തിനെയും നിഷ്ടൂരമായി നിഷ്പ്രഭമാക്കി! സുഖിലിന്റെയും കൂട്ടരുടെയും ഊഷ്മളതക്കും കൈയടി.

IMG_20190908_234908_824.jpg

ബിസ്മി, ബാലരാമപുരം: ബിസ്മി ഇല്ലാതെ എനിക്ക് എന്ത് ആഘോഷം; അതാണല്ലോ അതിന്റെ ഒരു രീതി. ആവി പറക്കുന്ന അഞ്ചാറ് കുഞ്ഞൻ പൊറോട്ടയും രണ്ടു മൂന്ന് പ്ലേറ്റ് ചൂട് മട്ടൺ കറിയും കൂട്ടിനു ഒന്നു രണ്ടു ചായയും – ആ ഒരു സംതൃപ്തി, ആ ഒരു സന്തോഷം; അതെനിക്ക് ഇവിടെ മാത്രം!

IMG_20190910_120850_013.jpg

തട്ട്കട, പാപ്പനംകോട്: തിരുവനന്തപുരത്തിന്റെ സ്വകാര്യ അഹങ്കാരങ്ങളിൽ ഒന്ന് – തട്ട്കടകൾ. തട്ട് ദോശ, രസവട, ചമ്മന്തി, മുളക് കറി, പപ്പടം, പിന്നെ ഒരു ഡബിൾ താറാമുട്ട ആംലേറ്റ്; ആഹാ അന്തസ്സ്! ചൂട് കുറഞ്ഞ ദോശ ഒരല്പം കല്ലുകടിയായെങ്കിലും പോട്ടെ.

മൂകാംബിക പായസം, ഈസ്റ്റ്‌ഫോർട്ട്‌: രുചിയുടെ കാര്യത്തിൽ ഓണദിവസങ്ങളിൽ സ്ഥിരമായി ചതിക്കുന്ന KTDC പായസം മേളയോട് കൊഞ്ഞനം കാട്ടി നേരെ വിട്ടു മൂകാംബിക പായസ കടയിലോട്ട്. കുടിച്ചാൽ മുഖത്ത് സന്തോഷത്താൽ നവരസങ്ങൾ വിടരും എന്ന് അവകാശപ്പെടുന്ന നവരസം പായസവും, നിത്യ ഹരിതമായ പാൽപ്പായസവും, ഒരു പാലടയും ബോളിയും വാങ്ങി. സാധാരണമായി കണ്ടു വരുന്ന മിൽക്ക് മെയിഡിന്റെ അതിപ്രസരം ഇല്ലാതെ, നല്ലോണം കുറുക്കിയെടുത്ത അത്യുഗ്രൻ പാൽപ്പായസം ഒന്നും നവരസം രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. വെന്തുടഞ്ഞ പാലടയും വെറും ശരാശരിയിൽ ഒതുങ്ങിയ ബോളിയും ഓണത്തിരക്കിൽ പറ്റിയ അതിക്രൂരമായ അബദ്ധങ്ങളായി കാണാൻ വളരെ ബുദ്ധിമുട്ടിയിട്ടാണെങ്കിലും ശ്രമിക്കാം!

IMG_20190914_133301_852~01.jpg

പതിവിലും ചെറിയ അവധിയും, അതിൽ രണ്ടു ദിവസം ഓണവും കൊണ്ടുപോയതും കാരണം ഇത്തവണ അധികമാങ്ങോട്ട് മേയാൻ സമയം കിട്ടിയില്ല…

എന്ന് സ്വന്തം,
ഒന്നൊന്നര വയർ

Approx. Locations:

Rozario, Vettukad – https://goo.gl/maps/PMLLezhDokjbDVbW8

Poomaram, Oruvaathilkotta – https://goo.gl/maps/zZvp83pzkYc269bq6

Bismi, Balaramapuram – https://goo.gl/maps/3vQyqVQC2YStLwg36

Thattukada, Pappamamcode – https://goo.gl/maps/ncnw3iSmGiUEsEbY8

Mookambika Payasam – https://goo.gl/maps/1S6nBUKoE9nS4zLJ7

"I always knew, I wasn't eating to my full potential"